Sunday, January 5, 2025
Kerala

ചൈനയോട് കൂറുള്ളവർ പത്മ പുരസ്‌കാരം ബഹിഷ്‌കരിക്കുന്നതിൽ അത്ഭുതമില്ലെന്ന് കെ സുരേന്ദ്രൻ ​​​​​​​

 

ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നമ്മുടെ നാടിനേക്കാൾ കൂറ് ചൈനയോടുള്ളവർ പത്മ പുരസ്‌കാരങ്ങൾ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു

നമ്മുടെ നാടിനേക്കാൾ കൂറ് ചൈനയോടുള്ളവർ പത്മപുരസ്‌കാരങ്ങൾ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാർ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തിൽ പാർട്ടി തീരുമാനമായിരിക്കാം നടപ്പിലായത്.  ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ….

Leave a Reply

Your email address will not be published. Required fields are marked *