കോഴിക്കോട് സ്വദേശി അബ്ദുൽ റസാഖ് ദമ്മാമിൽ കുഴഞ്ഞ് വീണ് മരിച്ചു
കോഴിക്കോട് കിണാശേരി സ്വദേശി അബ്ദുൽ റസാഖ് (57) സൗദിയിലെ ദമ്മാമിൽ കുഴഞ്ഞ് വീണ് മരിച്ചു. കഴിഞ്ഞ 25 വർഷമായി ദമ്മാം ജലവിയ്യയിൽ ഇലക്ട്രിക്കൽ ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. സുലൈഖയാണ് ഭാര്യ. മൃതദേഹം ദമ്മാമിൽ ഖബറടക്കുന്നതിനായുള്ള നിയമ നടപടി ക്രമങ്ങൾക്കായി കെ.എം.സി സി ജീവ കാരുണ്യ പ്രവർത്തനായ ഹുസൈൻ നിലമ്പൂർ രംഗത്തുണ്ട്.