Friday, January 10, 2025
Kerala

തിരുവനന്തപുരം നഗരസഭയിൽ ഗേറ്റുകളുപരോധിച്ച് യുവമോർച്ച; ജീവനക്കാരുമായി വാക്കേറ്റം

കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ചയുടെ ഉപരോധം. നഗരസഭാ ഗേറ്റുകൾ യുവമോർച്ചാ പ്രവർത്തകർ ഉപരോധിച്ചതോടെ കോർപ്പറേഷൻ ജീവനക്കാർക്ക് അകത്ത് കടക്കാനായില്ല. പ്രവേശന കവാടങ്ങൾ ഉപരോധിച്ച് പ്രതിഷേധം നടന്നു.

ഇതോടെ ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. ആരെയും കോർപറേഷനിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു യുവമോർച്ച പ്രവർത്തകർ. ഇതോടെ പൊലീസ് ഇടപെട്ട് കോർപറേഷന് പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.

നഗരസഭയുടെ പ്രധാനപ്പെട്ട പ്രവേശന കവാടമായ മൂന്ന് ഗേറ്റുകളും ഉപരോധിച്ചു. എന്നാൽ പിൻഭാഗത്തെ കവാടത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി. ഈ ഗേറ്റ് വഴി മേയറും ജീവനക്കാർ ഉൾപ്പെടയുള്ളവരെ നഗരസഭയ്ക്ക് അകത്തേക്ക് കയറ്റി. പ്രധാനപ്പെട്ട രണ്ട് പ്രവേശന കവാടങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *