Saturday, January 4, 2025
Kerala

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രയോഗം

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രയോഗം. തൃപ്പുണിത്തുറയിൽ വെച്ചാണ് യുവമോർച്ചയുടെ പ്രകടനം നടന്നത്. പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്ന് ഇവർ അവകാശപ്പെടുന്നു

തൃപ്പുണിത്തുറ ആരോഗ്യ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം. പത്തോളം വരുന്ന പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പിന്നാലെ സംഭവസ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ഇവരെ കൈകാര്യം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *