തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ യുവമോർച്ചയുടെ പ്രതിഷേധം
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
തുടർച്ചയായ മൂന്നാം ദിവസമാണ് നിയമനക്കത്തുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നത്. പ്രധാനപ്പെട്ട കവാടം മറികടന്ന് അകത്തേക്ക് ഓടിക്കയറാൻ യുവമോർച്ച പ്രവർത്തകർ ശ്രമിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യുവമോർച്ച പ്രവർത്തകർക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരും പുറത്തേക്ക് വന്നു.