ഗവര്‍ണറുടെ നടപടി; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല, ഘടകക്ഷികളുമായി ആലോചിച്ചെടുത്ത തീരുമാനമെന്ന് വി.ഡി.സതീശന്‍
ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്. ബിജെപിയുടെയോ പിണറായിയുടെയോ തന്ത്രത്തില്‍ വീഴില്ല. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെട്ടെന്ന അദ്ദേഹം ചോദിച്ചു.
സുപ്രിം കോടതി വിധിയാണ് പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്. ഗവര്‍ണര്‍ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പതിനൊന്നരയ്ക്ക് വിസിമാര്‍ രാജിവയ്ക്കണമെന്നതല്ല സ്വാഗതം ചെയ്തത്. ഗവര്‍ണറുടെ നടപടികളോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. സുപ്രീം കോടതി വിധിപ്രകാരം വിസിമാര്‍ക്ക് തുടരാനാകില്ല. വിധി എല്ലാ വിസി നിയമനങ്ങള്‍ക്കും ബാധകമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. കെടിയു വിധി സർക്കാരിനും ഗവർണർക്കും എതിരാണ്. സുപ്രിംകോടതിയിൽ സർക്കാരിനൊപ്പം ഗവർണർ ഒത്തു കളിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.