ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്; തെളിവുകൾ പുറത്തുവിടാനായി നാളെ ഗവർണറുടെ വാർത്താസമ്മേളനം
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിൽ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വാര്‍ത്താസമ്മേളനം വിളിക്കാനാണ് ഗവർണറുടെ തീരുമാനം. ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തു വിടാനും സാധ്യതയുണ്ട്. രാജ്ഭവനിലാകും വാര്‍ത്താസമ്മേളനം വിളിക്കുക.
ഗവർണർ സർക്കാരിന്‍റെ കണ്ണിലെ കരടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. ഗവർണർ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട്. കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നതെന്തിനാണ്. ഗവർണർക്കെതിരായ വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്.ഗ വർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി