ജീപ്പിലുണ്ടായിരുന്നത് ഡ്രൈവറുൾപ്പെടെ 14 പേർ; മരിച്ച 9 പേരെയും തിരിച്ചറിഞ്ഞു
വയനാട് കൊക്കയിലേക്ക് മറിഞ്ഞ് ജീപ്പിലുണ്ടായിരുന്നത് ഡ്രൈവർ ഉൾപ്പെടെ 14 പേരെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ്. നേരത്തെ 13 പേരാണ് ജീപ്പിലുണ്ടായിരുന്നത് എന്നായിരുന്നു റിപ്പോർട്ട്. ഡ്രൈവർ ഒഴികെ 12 പേർക്ക് സുഖമായി ജീപ്പിലിരിക്കാം. ഒരാൾ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നതാവാമെന്നും പ്രസിഡൻ്റ് പറഞ്ഞു. റാണി, ശാന്തിവസന്ത, ചിന്നമ്മ ചന്ദൻ, ലീല സത്യൻ, ഷാജ ബാബു, റാബിയ, കാർത്ത്യായനി മണി, ശോഭ ബാൻ, ചിത്ര എന്നിവരാണ് മരിച്ചത്. മോഹന സുന്ദരി, ഉമ, ലത, ജയന്തി എന്നിവർക്കൊപ്പം ഡ്രൈവർ മണിയും പരുക്കേറ്റ് ചികിത്സയിലാണ്.