12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തൂത സ്വദേശി കോരാമ്പി നാസറിനെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.