വിദ്യാർത്ഥികളോട് മോശം പെരുമാറ്റം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
വിദ്യാർത്ഥികളോട് മോശം പെരുമാറ്റം നടത്തിയതിന് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുൽ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
പന്മനയിൽ ഉള്ള മദ്രസയിൽ ആയിരുന്നു സംഭവം. രണ്ടു കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ നേരത്തെ ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിരുന്നു. ഒളിവിൽ ആയിരുന്ന അബ്ദുൽ വഹാബിനെ ചവറ എസ്എച്ച്ഒ വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.