വടകര ചോമ്പാലയിൽ തോണി മറിഞ്ഞു; രണ്ട് മരണം
കോഴിക്കോട് വടകര ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ട് മരണം.മാടാക്കര സ്വദേശി അച്യുതൻ വലിയ പുരയിൽ , മാഹി പൂഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.തോണിയിൽ മത്സ്യവുമായി വരുമ്പോൾ മറിയുകയായിരുന്നു.
തോണിയിലുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. പയ്യോളിയിൽ നിന്ന് മീനുമായി ചോമ്പാല ഹാർബറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
അതേസമയം കോഴിക്കോട് കൂടരഞ്ഞി ശക്തമായ ഉറുമിപ്പുഴയിൽ മലവെള്ള പാച്ചിൽ അനുഭവപ്പെട്ടു. മിനി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിന് സമീപം നാല് പേർ കുടുങ്ങിയിരുന്നു. ഇവർ നാല് പേരും രക്ഷപ്പെട്ടു.