തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ല; ലത്തീൻ അതിരൂപത മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം
വിഴിഞ്ഞം സമരത്തിൽ ലത്തീൻ അതിരൂപത മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തു. ക്ലിഫ് ഹൗസിൽ വൈകുന്നേരം 3 മണിക്കായിരുന്നു ചർച്ച.
അതിനിടെ വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. മേഖലയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം തേടിയത്.
പൊലീസ് സംരക്ഷണം വേണമെന്ന് കരാർ കമ്പനിയും ആവശ്യപ്പെട്ടു. കേന്ദ്ര സേനയുടെയും പൊലീസിന്റെയും സംരക്ഷണം ഉറപ്പാക്കണം, തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയെന്നും ഹർജിയിൽ പറയുന്നു.
വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മന്ത്രിതല സമിതിയുമായുള്ള രണ്ടാംവട്ട ചർച്ചയും പരജായപ്പെട്ടതോടെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് സമരക്കാർ.
മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിർമാണം നിര്‍ത്താനാവില്ലെന്ന് സർക്കാര്‍ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് പുരോഹിതർ അറിയിച്ചു.