എഴുത്തച്ഛന്‍ മലയാള സാഹിതി സ്മൃതി പുരസ്‌കാരം വി എസ് രഞ്ജിത്തിന്
എഴുത്തച്ഛന്‍ മലയാള സാഹിതി കേന്ദ്രം ഏര്‍പ്പെടുത്തിയ എഴുത്തച്ഛന്‍ മലയാള സാഹിതി സ്മൃതി പുരസ്‌കാരത്തിന് 24 കൊച്ചി റീജണല്‍ ചീഫ് വി എസ് രഞ്ജിത്ത് അര്‍ഹനായി. നിരുപാധികം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌ക്കാരം. സിദ്ധാര്‍ത്ഥന്‍, സി ആര്‍ ദാസ് , പവിത്രന്‍ തീക്കുനി, എം കെ ഹരികുമാര്‍ , ഡോക്ടര്‍ അജയന്‍ മഠത്തില്‍ , ഡോക്ടര്‍ സന്തോഷ് കുമാര്‍, ഡോക്ടര്‍ രമാദേവി ഇളമ്പല്‍, തുടങ്ങിയവര്‍ അടങ്ങുന്ന സമിതിയാണ് വിവിധ മേഖലയിലുള്ള പുരസ്‌കാരാര്‍ഹരെ തെരഞ്ഞെടുത്തത്. 10001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം ആഗസ്റ്റ് 17 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ വിതരണം ചെയ്യും