Monday, January 6, 2025
Kerala

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം 31 മുതൽ

 

സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം 31ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും.

എഎവൈ (മഞ്ഞ) വിഭാഗത്തിന് 31, ആഗസ്ത് രണ്ട്, മൂന്ന് തീയതിയിലും പിഎഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്ത് നാലുമുതൽ ഏഴുവരെയും എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്ത് ഒമ്പതുമുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്ത് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം.

സ്പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂൺ മാസത്തിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 28ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *