വിവാഹ വാഗ്ദാനം നൽകി പീഡനം; ടിക് ടോക് താരം ഷാനവാസ് അറസ്റ്റിൽ
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം പിടിയില്‍ . കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയായ 23 കാരിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.
മലപ്പുറം സ്വദേശിനിയായ യുവതി കളമശേരി പൊലീസിനും കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വെള്ളിയാഴ്ച്ച രാത്രി ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.