Saturday, January 4, 2025
HealthKerala

അവയവമാറ്റിവെക്കല്‍ സര്‍ജറിയില്‍ പുതിയ ചരിത്രം: ദക്ഷിണേന്ത്യയിലെ ആദ്യ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: അവയവദാനത്തിന്റെ ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശസ്ത്രക്രിയ വിജയകരമായി പര്യവസാനിച്ച വിവരം അറിയിക്കുവാനായി ചേര്‍ന്ന യോഗത്തില്‍ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനാര്‍ഹമായ നേട്ടമാണ് ഇതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

ആറ് മാസത്തോളം നീണ്ടുനിന്ന സുദീര്‍ഘമായ നടപടിക്രമങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം പരസ്പര ധാരണയിലൂടെ നാല് കുടുംബങ്ങള്‍ വൃക്കകള്‍ പരസ്പരം ദാനം ചെയ്ത് പുതിയ ചരിത്രത്തിന്റെ ഭാഗമായത്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രണ്ട് സ്ത്രീകളിലൂടെയാണ് ഈ വലിയ ദൗത്യത്തിന്റെ ആദ്യ നടപടികള്‍ ആരംഭിക്കുന്നത്. ഇരുവരും രണ്ടാമത്തെ ട്രാന്‍സ്പ്ലാന്റിനാണ് വിധേയരായത്.

Leave a Reply

Your email address will not be published. Required fields are marked *