Thursday, January 23, 2025
Kerala

തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് കെ. സുധാകരന്; എ.എ റഹിം

തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെന്ന് എഎ റഹിം എം.പി. ഭയം ഭരിക്കുന്നത് സർക്കാരിനേയല്ല, മറിച്ച് സുധാകരനെയാണ്. കെ. സുധാകരന് മോൻസനെ പേടിയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അദ്ദേഹത്തിനെതിരായ കേസിനെയാണ് പേടി. ജനം ഇതെല്ലാം കാണുന്നുണ്ട്.

കെ സുധാകരനെതിരായ നിയമനടപടിയിൽ എംവി ഗോവിന്ദൻ മാഷ് എവിടെ നിൽക്കുന്നു, മോൺസന്റെ സുഹൃത്തായ സുധാകരൻ എവിടെ നിൽക്കുന്നു. സുധാകരൻ എംവി ഗോവിന്ദൻ മാസ്റ്ററെ എന്ത് നിയമ നടപടിക്ക് വിധേയനാക്കാനാണെന്നും അദ്ദേഹം പരിഹസിച്ചു.

മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ സംഭവത്തിൽ ഡിവൈഎഫ്ഐ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ ക്രമസമാധാന നിലയെ കുറിച്ച് വലിയ ഭീതിയാണുള്ളത്. ഇത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. സംഘർഷം തുടങ്ങി അമ്പത് ദിവസം കഴിഞ്ഞാണ് ഒരു സർവ്വകക്ഷി യോഗം വിളിക്കാനെങ്കിലും കേന്ദ്ര സർക്കാർ തയ്യാറായത്.

സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിട്ട് ഒരു ജനാധിപത്യ മര്യാദയില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറിയത്. അസാധാരണമായ സാഹചര്യമാണ് മണിപ്പൂരിലുള്ളത്. രാജ്യത്ത് ക്രമസമാധാന വീഴ്ച നിലനിർത്തി കൊണ്ട് പോകുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിനും കേന്ദ്ര സർക്കാർ പൂർണമായും പരാജയപെട്ടെന്നും
രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തുമെന്നും എഎ റഹിം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *