‘സുധാകരനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെ’; എ.കെ ബാലന്‍
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസുകാരാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. സുധാകരനെതിരെ കേസ് കൊടുത്തത് കോൺഗ്രസുകാരാണെന്നും പാർട്ടിയിലെ അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമാണ് സുധാകരനെതിരായ കേസെന്നും എകെ ബാലൻ ആരോപിച്ചു.
മോൻസണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഡാലോചനയും സി.പി.ഐ.എമ്മിന്റേയോ മുഖ്യമന്ത്രിയുടേയോ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസം പൊട്ടിത്തെറിയിലേക്ക് കടക്കുന്നതിന്റെ ഭാഗമാണ് സുധാകരനെതിരായ കേസ്. സുധാകരനെതിരെ കേസ് കൊടുത്തവരൊക്കെ കോണ്‍ഗ്രസുകാരാണ്. സുധാകരന്‍ പലകപൊട്ടിയ മരണക്കിണറ്റിലെ സൈക്കിള്‍ അഭ്യാസിയാണെന്നും എ.കെ.ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.