പിക്കാഡോ ഫൂട് വെയർ ഷോറൂം ഉദ്ഘാടനം ചെയ്തു; പ്രവർത്തനംതിങ്കളാഴ്ച മുതൽ
സുൽത്താൻ ബത്തേരി :പാദരക്ഷ വിപണന രംഗത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പിക്കാഡോ ഫൂട് വെയറിൻ്റെ ആറാമത്തെതും വയനാട്ടിലെ രണ്ടാമത്തേതുമായ ഷോറൂം സുൽത്താൻ ബത്തേരിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഔദ്യോഗികമായിഉദ്ഘാടനം ചെയ്തു.ശനി, ഞായർ ദിവസങ്ങളിലെ കോവിഡ്നിയന്ത്രണം കണക്കിലെടുത്ത് ഏപ്രിൽ 26 തിങ്കളാഴ്ച മുതലാണ് ഉപഭോക്താക്കൾക്കായി തുറന്ന് കൊടുക്കുക. ബത്തേരി റഹിം മെമ്മോറിയൽ റോഡിൽ മൂന്ന് നിലകളിലുള്ള ഷോറൂം .നിരവധി വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉപഭോക്താക്കൾക്ക് പർച്ചേസ് ചെയ്യാൻ സൗകര്യം ഒരുക്കിയതായി മാനേജിംഗ് ഡയറക്ടർ ഇല്യാസ് പുള്ളാട്ട് പറഞ്ഞു.