അന്താരാഷ്ട്ര വൈറോളജി ഗവേഷണ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു
അന്താരാഷ്ട്ര വൈറോളജി ഗവേഷണ വികസന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കോവിഡ്മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ വിവിധങ്ങളായ വൈറസുകളേയും, വൈറസ് അണുബാധകളേയും കുറിച്ച് ആഴത്തിൽ ഗവേഷണങ്ങള്‍ നടത്തുന്നതിനും അതിന്റെ ക്ലിനിക്കൽ വശങ്ങൾ അവലോകനം ചെയ്യുന്നതിനും മാത്രമായി ഒരു ആധുനിക കേന്ദ്രം കേരളത്തിൽ സജ്ജമായിരിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തന ക്ഷമമാകുന്നതോടെ സാംക്രമിക രോഗങ്ങളേയും രോഗവ്യാപനങ്ങളേയും കുറിച്ച് കൂടുതൽ അറിവു നേടുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും കൂടുതൽ കരുത്ത് നേടാൻ കേരളത്തിന് സാധിക്കും. പ്രശസ്ത വൈറോളജി വിദഗ്ദനായ ഡോ. അഖിൽ ബാനർജി സ്ഥാപനത്തിന്റെ മേധാവിയായി സ്ഥാനമേറ്റെടുത്തിട്ടുണ്ട്. മറ്റു നിയമനങ്ങളും ദ്രുതഗതിയിൽ നടന്നു വരികയാണ്. രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മാറുമെന്ന് ഉറപ്പാണ്.