രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോട്രയിന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ ഇന്ത്യ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നുവെന്നതിന് തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
നഗരവല്‍ക്കരണത്തെ മുന്‍കാലങ്ങളില്‍ ഒരു ഇല്ലാതാക്കേണ്ട വെല്ലുവിളിയായാണ് കണ്ടിരുന്നത്. ഇക്കാലത്ത് അതൊരു സാധ്യതയായാണ് കണക്കാക്കുന്നത്. 2014 ല്‍ രാജ്യത്ത് 5 നഗരങ്ങളില്‍ മാത്രമാണ് മെട്രോ ട്രയിന്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 18 നഗരങ്ങളില്‍ മെട്രോ ഓടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
2025ആവുമ്പോഴേക്കും രാജ്യത്ത 25 നഗരങ്ങളിലേക്കും മെട്രോട്രയിന്‍ സംവിധാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിലവില്‍ രാജ്യത്താകമാനമായി 700 കിലോമീറ്റര്‍ നീളത്തിലാണ് മെട്രോയുള്ളത്. അത് 1,700 കിലോമീറ്ററായി വര്‍ധിപ്പിക്കും.
ഡല്‍ഡി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു.
മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ യാഥാര്‍ത്ഥ്യമാക്കിയത്. ആറ് കോച്ചുകളുള്ള ട്രയിന്റെ വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.