തിരുവനന്തപുരത്ത് പോലീസുകാരൻ വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പോലീസുദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷിബു(50)വിനെയാണ് തിരുപുറം മാവിളകടവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
ആറ് ദിവസം മുമ്പാണ് ഇദ്ദേഹം ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തിയത്. ഇതിന് ശേഷം വീടിന് പുറത്ത് ഷിബുവിനെ കണ്ടിരുന്നില്ല. ഇന്നലെ മുതൽ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പോലീസിൽ അറിയിച്ചതും അവരെത്തി പരിശോധിച്ചപ്പോൾ കട്ടിലിൽ മരിച്ച നിലയിൽ ഷിബുവിനെ കണ്ടതും
പത്ത് വർഷമായി ഭാര്യയുമായി അകന്നുകഴിയുകയാണ്. ഒരു മകളുള്ളത് അമ്മയ്‌ക്കൊപ്പമാണ്. ഹൃദയസംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ട്. ഇതാകാം മരണകാരണമെന്ന് സംശയിക്കുന്നു.