കാസർകോട്ടെ യുവതിയുടെ ആത്മഹത്യ: കോൺഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭർത്താവ് അറസ്റ്റിൽ
കാസർകോട് കരിവേടകത്ത് യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരിവേടകം സ്വദേശി ജിനോ ജോസ് ആത്മത്യ ചെയ്ത സംഭവത്തിലാണ് കുറ്റിക്കോൽ പഞ്ചായത്തംഗം കൂടിയായ ജോസിനെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. 20നാണ് ജിനോ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. 25ന് മരിച്ചു. എലിവിഷം കഴിച്ചതാണെന്നാണ് ജോസ് പറഞ്ഞത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തിന് ഉത്തരവാദി ജോസ് ആണെന്നും ജിനോയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ജോസിന്റെ അമ്മ മേരിക്കെതിരെ ഗാർഹിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്.