Friday, April 11, 2025
Kerala

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്; മുഖ്യപ്രതി കീഴടങ്ങി

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ മുഖ്യപ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ടൈറ്റാനിയത്തിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആയിരുന്ന ശശികുമാരൻ തമ്പിയാണ് കീഴടങ്ങിയത്. രാവിലെ കന്റോൺമെന്റ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ടൈറ്റാനിയം ജോലിതട്ടിപ്പ് കേസിലെ മറ്റൊരു പ്രതി നേരത്തെ പിടിയിലായിരുന്നു. കാഞ്ഞിരംകുളം സ്വദേശിയും തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്നും സംശയിക്കുന്ന ശ്യാംലാലിനെയാണ് പ്രത്യേക അന്വേഷണസഘമായിരുന്നു പിടികൂടിയത്. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചതാണ് കേസ്. തട്ടിപ്പ് ആസൂത്രണം ചെയ്ത ടൈറ്റാനിയം ലീഗൽ എഡിഎം ശശികുമാരൻ തമ്പിയുടെ സഹപാഠിയാണ് ശ്യാംലാൽ. ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ശ്യാംലാലിനെ കൂടാതെ ഏജൻറുമാരായ ദിവ്യ നായർ, അഭിലാഷ് എന്നിവരെയാണ് പിടികൂടിയിട്ടുള്ളത്. ദിവ്യയുടെ ഭർത്താവ് രാജേഷ്, എംഎൽഎ ഹോസ്റ്റലിലെ ജീവനക്കാരൻ മനോജ് ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *