ബൈക്കില്‍ കാലുവെച്ചതിന് തര്‍ക്കം; തിരുവല്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു
പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം. വിദ്യാര്‍ത്ഥികളെ കുത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ അഭിലാഷ് സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. പരുക്കേറ്റ എല്‍ബിന്‍, വൈശാഖ് എന്നിവര്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളാണ് വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കാലുവച്ചത്. ഈ സമയത്താണ് അഭിലാഷ് എത്തി വിദ്യാര്‍ത്ഥികളുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിനിടെ ഇയാള്‍ തിരികെ പോയി പേനാക്കത്തിയുമായി എത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. വിദ്യാര്‍ത്ഥികളുടെ വയറിനും നെഞ്ചിനുമാണ് കുത്തേറ്റത്.