Wednesday, January 8, 2025
Kerala

ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട്; ജാഥയിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ

സി.പി.എം.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട്ട്. ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിൽ നിന്നാണ് ലെ രണ്ടാം ദിന പര്യടനം ഇന്ന് ആരംഭിക്ക. ആയഞ്ചേരി , വടകര, കൊയിലാണ്ടി സ്വീകരണങ്ങൾക്ക് ശേഷം കോഴിക്കോട് കടപ്പുറത്താണ് സമാപനം. ഞായറാഴ്ച ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈകീട്ടോടെ ജാഥ മലപ്പുറത്തേക്ക് പ്രവേശിക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാതെ മാറിനിൽക്കുന്ന ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ അതേസമയം കൊച്ചിയിൽ വിവാദ ഇടനിലക്കാരനൊപ്പം ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തത് ചർച്ചയും വിവാദവുമായി.

യാത്ര കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട്ടേക്കു കടന്നിട്ടും ഇ.പി.ജയരാജൻ ജാഥയിൽ മുഖം കാട്ടാൻ തയാറായിട്ടില്ല. കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രസാദ ഊട്ടിലാണ് അദ്ദേഹം പങ്കെടുത്തത്.
കോൺഗ്രസിൽ നിന്നു രാജിവച്ച മുൻ എംപി കെ.വി.തോമസും ജയരാജനൊപ്പം ഉണ്ടായിരുന്നു. നന്ദകുമാറിന്റെ അമ്മയെ ജയരാജൻ ഷാൾ അണിയിച്ചു. ഏതാനും ദിവസം മുൻപ് അമ്മയുടെ പിറന്നാൾ ആഘോഷത്തിനു വരാൻ കഴിയാഞ്ഞതിലുള്ള വിഷമം ഓർമിപ്പിച്ചാണു ജയരാജൻ ഷാൾ അണിയിച്ചത്.

അതേസമയം, താൻ ക്ഷണിക്കപ്പെട്ട അതിഥി അല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രവർത്തകനായ എം.ബി.മുരളീധരൻ വിളിച്ചതനുസരിച്ചാണു ക്ഷേത്രത്തിലെത്തിയതെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു. കോൺഗ്രസിൽ നിന്നു രാജിവച്ച മുരളീധരൻ ഇപ്പോൾ സിപിഐഎം സംഘടനയായ കർഷക സംഘത്തിന്റെ ഏരിയ വൈസ് പ്രസിഡന്റാണ്.

ആരും ക്ഷണിച്ചിട്ടല്ല ക്ഷേത്രത്തിൽ പോയതെന്നും ഇ.പി.ജയരാജൻ വന്നത് എന്തിനാണെന്ന് അദ്ദേഹത്തിനേ അറിയൂ എന്നും കെ.വി.തോമസും പറഞ്ഞു. യാദൃച്ഛികമായാണ് ജയരാജനും കെ.വി.തോമസും എത്തിയതെന്ന് നന്ദകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *