പി പി ഇ കിറ്റ് പർച്ചേസിൽ വീഴ്ച്ചയില്ല; കെ കെ ശൈലജക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ല ; എം വി ജയരാജൻ
പി പി ഇ കിറ്റ് പർച്ചേസിൽ വീഴ്ച്ചയില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കെ കെ ശൈലജയ്ക്ക് വീഴ്ചയില്ല. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ജയരാജൻ കണ്ണൂൂരിൽ പറഞ്ഞു. ആരോഗ്യ മന്ത്രിയായിരിക്കെ ശൈലജ അഴിമതി നടത്തിയിട്ടില്ല. കൊവിഡ് കാലത്ത് ദുരന്ത നിവാരണ നിയമപ്രകാരം പണം നോക്കാതെ സാധനങ്ങൾ വാങ്ങിക്കാൻ അവകാശമുണ്ടെന്നും ജയരാജൻ വിശദീകരിച്ചു.
എൽദോസ് കുന്നപ്പിള്ളി സ്ഥിരം ബലാത്സംഗം നടത്തുന്നയാളാണെന്ന് അദ്ദേഹം പറഞ്ഞു. ഹാബിച്വൽ ക്രിമിനൽ ആണ് അയാൾ. യഥാർത്ഥത്തിൽ എംഎൽഎ ആയിരിക്കാൻ ഒരു യോഗ്യതയുമില്ലാത്ത ആളാണ് എൽദോസെന്നും ജയരാജൻ പറഞ്ഞു. മുൻകൂർ ജാമ്യം കിട്ടുകയോ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം ലഭിക്കുകയോ ചെയ്താൽ കോൺഗ്രസുകാർ സ്വീകരണം നൽകുകയും ചെയ്യും. എംഎൽഎയുടെ രാജി കോൺഗ്രസുകാരോട് ആവശ്യപ്പെട്ടിട്ടെന്ത് കാര്യം എന്നായിരുന്നു ജയരാജന്റെ പ്രതികരണം. കോവളം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും എം.വി.ജയരാജൻ പറഞ്ഞു.