ഇടുക്കി പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; നടപ്പിലാകുന്നത് 12,000 കോടിയുടെ പദ്ധതി
ഇടുക്കി ജില്ലയുടെ വികസനം ലക്ഷ്യമിട്ടുള്ള പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്
ഇടുക്കിയുടെ സമഗ്രവികസനവും സമ്പൽസമൃദ്ധിയും ലക്ഷ്യമിട്ടുള്ളതാണ് പാക്കേജ്. കാർഷിക വരുമാനം വർധിപ്പിക്കുന്നതിനായി സ്ഥായിയായ രീതികളിലൂടെ കൃഷിയുടേയും മൃഗപരിപാലനത്തിന്റെയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം നീക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ടി എം തോമസ് ഐസക്, എംഎം മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു