Tuesday, January 7, 2025
Kerala

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; നിർമാണം പൂർത്തിയാക്കിയത് പ്രതിസന്ധികൾക്കിടെയെന്ന് മുഖ്യമന്ത്രി

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ എന്നിവർ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും

ഏറെ സന്തോഷത്തോടെയാണ് വൈറ്റില പാലം തുറന്നു കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറിൽ 13,000 വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണിത്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂർ, വൈറ്റില ജംഗ്ഷനുകളിൽ 2008ലാണ് പാലം നിർമിക്കാൻ തീരുമാനമായത്

കേന്ദ്രസർക്കാരിൽ നിന്ന് അന്ന് ഫണ്ട് കിട്ടിയില്ല. പിന്നീട് ഇടതുസർക്കാർ വഴിയാണ് പദ്ധതിക്ക് പണം അനുവദിച്ചതും ജീവൻ വെച്ചതും. എല്ലാ പ്രതിസന്ധികൾക്കിടയിലും ആസൂത്രണത്തോടെ എൻജിനീയറിംഗ് മികവോടെയും മേൽപ്പാലം പൂർത്തിയായി. ഇതിന് പൊതുമരാമത്ത് വകുപ്പിനെ ഹാർദവമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *