Tuesday, January 7, 2025
Kerala

പരമാവധി നിയമനം നൽകുമെന്ന് സർക്കാർ; ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറങ്ങി

പി എസ് സി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി സർക്കാർ പുറത്തിറക്കി. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ പറയുന്നു.

നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്നും ഉത്തരവിലുണ്ട്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നും ഉദ്യോഗാർഥികൾ പറയുന്ന 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും സർക്കാർ പറയുന്നു

സിപിഒ ലിസ്റ്റിൽ 7580 പേരിൽ 5609 പേർക്ക് അഡൈ്വസ് മെമ്മോ നൽകി. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. 1100 ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്ന വാദത്തിന് വസ്തുതകളുടെ അടിസ്ഥാനമില്ലെന്നും ഉത്തരവിൽ പറയുന്നു.

എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ പരമാവധി ഒഴിവ് ലിസ്റ്റിൽ നിന്ന് നികത്തും. സർക്കാരിന് നിശ്ചിത എണ്ണം ഉദ്യോഗാർഥികൾക്ക് നിയമനം നൽകാമെന്ന് പറയാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി,

 

Leave a Reply

Your email address will not be published. Required fields are marked *