റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി; സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് ഉദ്യോഗാർഥികളുടെ പ്രതിഷേധം
പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ. വനിതാ സിവിൽ പോലീസ് ഓഫീസർ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ മുടി മുറിച്ചാണ് പ്രതിഷേധിച്ചത്. ലാസ്റ്റ് ഗ്രേഡ്, എൽ ഡി സി, സ്റ്റാഫ് നഴ്‌സ്, സിവിൽ പോലീസ് ഓഫീസർ ലിസ്റ്റിലുള്ളവരാണ് പ്രതിഷേധിക്കുന്നത്.
മറ്റ് ലിസ്റ്റുകളിൽ കൂടുതൽ നിമയനം നടക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ ഒഴിവുകൾ കുറവായ തങ്ങളുടെ ലിസ്റ്റിൽ നിയമന കാലാവധി നീട്ടിയില്ലെങ്കിൽ കഷ്ടപ്പെട്ട് പരീക്ഷയെഴുതിയതും ലിസ്റ്റിൽ ഉൾപ്പെട്ടതും വെറുതെയാകുമെന്ന് വനിതാ പോലീസ് സിവിൽ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.