ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം റദ്ദാക്കി; ഗവർണർ ഒപ്പിടരുതെന്ന് സതീശൻ
ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേദഗതി കൊണ്ടുവരുന്ന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്തയെ സർക്കാർ നിഷ്‌ക്രിയമാക്കാൻ ശ്രമിക്കുകയാണ്. അഴിമതി നിരോധന നിയമത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും സതീശൻ ആവശ്യപ്പെട്ടു.
ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം റദ്ദാക്കി. ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് ദുരൂഹം. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തൽ മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു.