സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു
സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. 59 വയസായിരുന്നു. വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രണ്ട് കഥാസമാഹാരങ്ങളും ഏഴ് നോവലുകളും രചിച്ചിട്ടുണ്ട്.
ഫ്‌ളാറ്റിലെ ഒന്നാം നിലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഏറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതോടെ സതീഷ് ബാബുവിന്റെ അടുത്ത ബന്ധുക്കള്‍ എത്തി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ നിന്ന് വീണുകിടക്കുന്ന രീതിയില്‍ കണ്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു.