Thursday, April 10, 2025
Kerala

യുവതിയെ അപമാനിച്ചെന്ന് ആരോപിച്ച് കാസർകോട് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ 49കാരൻ മരിച്ചു

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കാസർകോട് ആൾക്കൂട്ടം മർദിച്ച 49കാരൻ മരിച്ചു. കാസർകോട് ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് റഫീഖിന് മർദനമേറ്റത്.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്നും നഗ്നതാ പ്രദർശനം നടത്തിയെന്നും ആരോപിച്ചായിരുന്നു മർദനം. കയ്യേറ്റത്തിന് മുതിർന്നതോടെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടി. യുവതിയും പിന്നാലെയോടി

ഇതുകണ്ട ഓട്ടോ ഡ്രൈവർമാരും പ്രശ്‌നത്തിൽ ഇടപെടുകയും റഫീഖിനെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. അരക്കിലോമീറ്ററോളം ദൂരം റഫീഖിനെ ഓടിച്ചിട്ട് തല്ലി. ഇതിനിടെ റഫീഖ് കുഴഞ്ഞുവീണു. അഭിനയമാണെന്ന് പറഞ്ഞ് കുഴഞ്ഞുവീണു കിടന്ന റഫീഖിനെ ചിലർ വീണ്ടും മർദിച്ചു

ഇതോടെ വായിൽ നിന്ന് നുരയും പതയും വന്നു. തുടർന്നാണ് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *