നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ ദിലിപീന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ മൊഴി മാറ്റിയതിന് പിന്നാലെയാണ് പോലീസ് കോടതിയെ സമീപിച്ചത്.
ദിലീപും പൾസർ സുനിയും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കാനുള്ള സാക്ഷി ഉൾപ്പെടെ മൊഴി മാറ്റിയതായാണ് റിപ്പോർട്ട്. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്.
കേസിൽ 302 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കേണ്ടത്. ഇതിനകം ആക്രമിക്കപ്പെട്ട നടി ഉൾപപ്പെടെ 44 സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്.