സ്വർണവില കുത്തനെ കുറഞ്ഞു; പവന് ഇന്ന് 720 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 720 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 90 രൂപയും കുറഞ്ഞു
ഒരു പവൻ സ്വർണത്തിന്റെ വില 36,960 രൂപയായി. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 4620 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര മാർക്കറ്റിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.