നടിയെ ആക്രമിച്ച കേസ്: മൊഴികൾ രേഖപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയെന്ന് വിചാരണ കോടതിക്കെതിരെ സർക്കാർ
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ വീണ്ടുമുന്നയിച്ച് സർക്കാർ. കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാരിന്റെ ആരോപണങ്ങൾ
മൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ച പറ്റി. നടിയുടെയും മഞ്ജു വാര്യരുടെയും മൊഴികളിലെ ചില കാര്യങ്ങൾ രേഖപ്പെടുത്തുന്നതിലാണ് വീഴ്ച. മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. നടിയെ വകവരുത്തുമെന്ന മൊഴിയും രേഖപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു
ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കോടതി മാറ്റം ആവശ്യപ്പെട്ടുമാണ് നടി ഹർജി നൽകിയത്. നേരത്തെ പ്രോസിക്യൂഷനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.