Sunday, January 5, 2025
Kerala

സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണം; സംസ്ഥാനത്തെ വീടുകളിൽ ഇന്ന് ലഹരിവിരുദ്ധ ദീപം തെളിയിക്കും

സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വീടുകളിൽ ലഹരിവിരുദ്ധ ദീപം തെളിയിക്കും. വൈകിട്ട് 6ന് വീടുകളിൽ ദീപം തെളിയിക്കണമെന്നാണ് ആഹ്വാനം. ലഹരിക്കെതിരെ വീടുകളിൽ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സർക്കാർ നിർദ്ദേശം.

എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കൽ ഇന്നലെ നടന്നിരുന്നു. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കും. നവംബർ ഒന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർക്കും.

 

Leave a Reply

Your email address will not be published. Required fields are marked *