ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് വി ഡി സതീശന്‍
കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നത് വിവാദമാക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഏകകണ്ഡമായാണ് പരിപാടിയില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന കെ സുധാകരന്റെ പരാമര്‍ശം ഒരു തമാശയായിരുന്നുവെന്നും വി ഡി സതീശന്‍ പറയുന്നു. അത് അദ്ദേഹം തന്നെ തിരുത്തിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് കോണ്‍ഗ്രസിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ഇനിയും ധാരാളം സമയമുണ്ടല്ലോ എന്നും വി ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.