Wednesday, January 1, 2025
Top News

ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തെ വസതി ഒഴിവാക്കുന്നു; അവസാനിപ്പിക്കുന്നത് 50 വര്‍ഷത്തെ തലസ്ഥാന വാസം

തിരുവനന്തപുരം: 50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. മകന്‍ ചാണ്ടി ഉമ്മനെ മണ്ഡലത്തില്‍ സജീവമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം വിട്ടെത്തുന്നതെന്നാണ് സൂചന.

സാധാരണ ഞായറഴ്ചകളില്‍ മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തിയിരുന്നത്. 50 വര്‍ഷമായി പുതുപ്പള്ളി എംഎല്‍എയാണെങ്കിലും ഇദ്ദേഹത്തിന് പുതുപ്പള്ളിയില്‍ വീടോ ഓഫിസോ ഇല്ല. പുതുപ്പള്ളിയിലെത്തുമ്പോള്‍ തറവാട്ടിലായിരുന്നു താമസം.

പുതുപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ വീടൊരുങ്ങുന്നത്. ഒരു ചെറിയ വീടാണുണ്ടാക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ ചോദിക്കാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കമാന്‍ഡിനെ പുതിയ ഉത്തരവാദിത്വങ്ങളില്ലാത്ത ഉമ്മന്‍ ചാണ്ടി വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ യാത്രകള്‍ ഒഴിവാക്കാനാണ് പുതുപ്പള്ളിയിലേക്ക് മാറുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *