Wednesday, April 16, 2025
Kerala

‘കേരളത്തിൽ ലങ്കൻ മോഡൽ ഭീകരാക്രമണ പദ്ധതി’; ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യംവച്ചു; എൻഐഎ

ഭീകര സംഘടനയായ ഐ എസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ. ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യം വച്ചുവെന്നും എൻഐഎയുടെ കണ്ടെത്തൽ. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. ആരാധനാലങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നു.

ടെലിഗ്രാം വഴിയാണ് ഇവർ ആശയ വിനിമയം നടത്തിയതെന്നും എൻ ഐ എ കണ്ടെത്തി. ഇതിനുവേണ്ട രഹസ്യ നീക്കങ്ങൾ ഇവർ ആസൂത്രണം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം.ഭീകരാക്രമണങ്ങൾക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാൻ ഇവർ ബാങ്ക് കൊള്ളയടക്കം ആസൂത്രണം ചെയ്തിരുന്നതായും എൻ.ഐ.എ. പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വരൂപണത്തിൽ എൻ.ഐ.എ. കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ്.

’പെറ്റ് ലവേഴ്സ്’ എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നാണ് എൻ.ഐ.എ.യുടെ കണ്ടെത്തൽ. ഇവരുടെ സംഘത്തെ പിടികൂടാൻ കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ മൂന്നിടത്തും പാലക്കാട് ഒരിടത്തും എൻ.ഐ.എ. പരിശോധന നടത്തിയിരുന്നു. സംഘത്തലവനായ ആഷിഫിനെ തമിഴ്നാട് സത്യമംഗലം കാട്ടിൽനിന്നാണ് പിടികൂടിയത്.എൻ.ഐ.എ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *