കാസർഗോഡ് ബന്തിയോട് സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. ബന്തിയോട്ടെ ചാമ്പ്യൻസ് സ്‌പോർട്‌സ് സെന്ററിയിലെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ സ്ഥാപിച്ചത്.
പതിനാറുകാരിയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരനാണ് ക്യാമറ സ്ഥാപിച്ചതെന്ന് പൊലീസ് കണ്ടെത്തി.