Thursday, January 9, 2025
Kerala

ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷം രൂപക്ക്

ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷം രൂപക്ക്. ചാലക്കുടി നഗരസഭ സുവർണ്ണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് പണം സമാഹരിക്കുന്നതിന് നഗരസഭയിലെ കൗൺസിലർമാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്.

സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് നഗരസഭ ഓഫീസിൽ വെച്ച് ഒരു നേന്ത്രപഴകുലയാണ് ഓപ്പൺ ലേലം ചെയ്തത്. 500 രൂപയിൽ നിന്നും ആരംഭിച്ച ലേലത്തിൽ കൗൺസിലർമാരും ജീവനക്കാരും പങ്കാളികളായി. അവസാനം വിളിച്ച മുൻ ചെയർമാൻ വി.ഒ. പൈലപ്പന് ലേലം ഉറപ്പിച്ചു.

സുവർണ്ണജൂബിലിയോടനുബന്ധിച്ച് 25000 രൂപ വീതം 50 നിർദ്ദന രോഗികൾക്കാണ് ചികിൽസാ സഹായം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *