തൊട്ടാൽ പൊള്ളും ഇന്ധനവില; പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു
പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനവ്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ധനവില കുതിക്കുന്നത്.
പെട്രോൾ വില ലിറ്ററിന് 85 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 83.96 രൂപയും ഡീസലിന് 78.01 രൂപയുമാണ്.