കുട്ടികളെ പുറത്ത് നിർത്തിയ സംഭവം; സ്പോർട്സ് കൗൺസിലും പി.വി ശ്രീനിജിനും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട് സിപിഐഎം നേതൃത്വം
സംസ്ഥാന സ്പോർട്സ് കൗൺസിലും പി വി ശ്രീനിജിൻ എംഎൽഎ യും തമ്മിലുള്ള തർക്കത്തിൽ സി പി ഐ എം നേതൃത്വം ഇടപെടുന്നു. എം എൽ എ യോട് എറണാകുളം ജില്ലാ നേതൃത്വം വിവരങ്ങൾ ആരാഞ്ഞു. മന്ത്രി വി അബ്ദുറഹിമാനുമായി ചേർന്ന് പ്രശ്നം പരിഹരിക്കണമെന്ന് എം എൽ എ യ്ക്ക് പാർട്ടി നിർദേശം നൽകി. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി നിർദേശിച്ചു.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്ഷൻ ട്രയൽസിനെത്തിയ കുട്ടികളെ സ്കൂളിന് പുറത്ത് നിർത്തിയ സംഭവത്തിൽ ക്ഷമ ചോദിച്ച് പി.വി.ശ്രീനിജിൻ എംഎൽഎ രംഗത്തെത്തിയിരുന്നു. കുട്ടികൾ കാത്തുനിൽക്കുന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഉടൻതന്നെ ഗേറ്റ് തുറന്നു നൽകാൻ നിർദ്ദേശം നൽകി എന്നും പി.വി.ശ്രീനിജിൻ പറഞ്ഞു. മനപൂർവം തന്നെ മോശക്കാരനാക്കാനാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രമിക്കുന്നതെന്നും പി.വി.ശ്രീനിജിൻ ആരോപിച്ചു