ബന്ധുവീട്ടിലെത്തിയ 5വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരക്ക് അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മുരുക്കുംപുഴ ഇടവിളാകം സ്വദേശി നാസർ (55) ആണ് അറസ്റ്റിലായത്. ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ ആണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 15 നായിരുന്നു സംഭവം.
വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ മംഗലപുരം പൊലീസാണ് ഇയാളെ പിടികൂടിയത്. ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പൊലീസിനോട് പറഞ്ഞു