മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇന്ന് രാവിലെ കോന്നി ചൈന മുക്കിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. ജി കണ്ണന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിക്കാൻ എത്തിയ പ്രവർത്തകരെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയിൽ ഇന്ന് മുഖ്യമന്ത്രിക്ക് രണ്ട് ഔദ്യോഗിക പരിപാടികളാണ് ഉള്ളത്.