Monday, January 6, 2025
Kerala

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

എറണാകുളം പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ യാത്രയെ തുടര്‍ന്ന് കോണ്‍ഗ്രസ് സമ്മേളനം തടസപ്പെടുത്തിയതിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നു എന്ന കാരണത്താല്‍ പൊലീസ് പെരുമ്പാലൂര്‍ മേലാമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം തടഞ്ഞിരുന്നു.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെ പൊലീസ് മോശമായി പെരുമാറിയത് സ്ത്രീ ആണെന്ന് അറിഞ്ഞ് കൊണ്ടെന്ന് കെഎസ്‌യു പ്രവര്‍ത്തക മിവ ജോളി പറഞ്ഞു. പൊലീസുകാരന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയക്കുകയും ചെയ്തു.

ഇന്നലെയാണ് കളമശ്ശേരിയില്‍ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്യു പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് ബലമായി കോളറില്‍ പിടിച്ച് പ്രതിഷേധസ്ഥലത്തുനിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *