Saturday, October 19, 2024
Kerala

ആഴക്കടൽ മത്സ്യബന്ധന വിവാദം: ധാരണാപത്രത്തിൽ ഗൂഢാലോചന; പ്രശാന്തിനെതിരെ മന്ത്രി

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌ഐഎൻസി എംഡി പ്രശാന്തിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു ധാരണാപത്രം ഒപ്പിട്ടതിൽ ഗൂഢാലോചന നടന്നതായി മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുള്ള മാസമാണ് ഫെബ്രുവരി. ഈ മാസത്തിൽ ഇത്തരത്തിൽ ട്രോളറുണ്ടാക്കാൻ കരാറുണ്ടാക്കിയെന്ന് പറയുന്നത് അരിയാഹാരം കഴിയുന്നവർക്ക് വിശ്വസിക്കാൻ സാധിക്കില്ല

ഇത്തരം നിലപാട് സ്വീകരിച്ചവർക്കെതിരെ കർശന നടപടിയെടുക്കും. സർക്കാരിന്റെ നയം വ്യക്തമായിരിക്കെ അതിനെ അട്ടിമറിക്കാൻ വിവാദമുണ്ടാക്കാനാണ് ധാരണാപത്രം ഒപ്പുവെച്ചത്. പ്രതിപക്ഷ നേതാവിന് ഇതിൽ പങ്കുണ്ടെന്ന് ഇപ്പോൾ പറയുന്നില്ല. പക്ഷേ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നതിൽ സംശയമില്ല.

ഇത്തരത്തിൽ ധാരണാപത്രത്തിൽ ഒപ്പിടാൻ ധൈര്യപ്പെട്ടയാൾ സ്ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ചെന്നിത്തല നിരന്തരം നുണ പറയുന്നത് എന്തിനാണ്. ഒരു ഗീബൽസ് ആകാൻ തയ്യാറെടുക്കുകയാണോ എന്നറിയില്ല. പ്രതിപക്ഷ നേതാവിന്റെ ആശയപാപ്പരത്വം നിർഭാഗ്യകരമാണ്. മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ പ്രതിപക്ഷത്തിന് എന്ത് അർഹതയുണ്ടെന്നും മന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published.