ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്ന് രണ്ടാം ദിവസം; രൂപരേഖ തയ്യാറാക്കി ഉദ്യോഗസ്ഥർ
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. രണ്ടാം ദിവസമായ ഇന്നും രാവിലെ 9ന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. രൂപരേഖ തയ്യാറാക്കിയാണ് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാകുന്നത്.
ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന മറുപടികളാണ് ആദ്യ ദിവസം ദിലീപ് സ്വീകരിച്ചത്. അഞ്ച് പോലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യുന്നത്. ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ
എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കൽ. പ്രതികളിൽ സൂരജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.